കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിൽ ഇന്നു മുതല്‍ 7 ദിവസത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍

0
355

കവരത്തി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ നീട്ടി. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ‌കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ 1120 പേര്‍ കോവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്.

ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ ലോകത്തുടനീളം രോഗം പടര്‍ന്നെങ്കിലും ലക്ഷദ്വീപില്‍ ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി 4 ന് കൊച്ചിയില്‍ നിന്നും കപ്പലില്‍ യാത്ര തിരിച്ച്‌ കവരത്തിയില്‍ ഇറങ്ങിയ ഐആർബിഎൻ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിനാലാണ് അതുവരെ ലക്ഷദ്വീപ് കോവിഡ് മുക്തമായിരുന്നത്. എന്നാല്‍ പുതിയ SoP പ്രകാരം യാത്രകള്‍ക്ക് ഇളവനുവദിച്ചതോടെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ദ്വീപില്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കപ്പല്‍ യാത്രക്കും നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here