മോശം കാലാവസ്ഥ; ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധന വിലക്ക്

0
416

തിരുവനന്തപുരം/കവരത്തി: വ്യാഴാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്. ഈ മാസം 19വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് – കർണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റു സ്ഥലങ്ങളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here