‘ധീരയോദ്ധാക്കളുടെ ധീരതയ്ക്കും ത്യാഗത്തിനും മുന്നില്‍ ശിരസ്സ് കുനിക്കുന്നു’; വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

0
489

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ധീരയോദ്ധാക്കളുടെ ധീരതയ്ക്കും ത്യാഗത്തിനും മുന്നില്‍ ശിരസ്സ് കുനിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഗാല്‍വാന്‍ വാലിയില്‍ വീരമൃത്യു വരിച്ചവരെല്ലാം സൈന്യത്തിന്റെ മഹത്തായ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ചു. ഇവരുടെ ധീരകൃത്യം രാജ്യത്തിന്റെ സ്മരണകളില്‍ അടയാളപ്പെടും. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി ജീവത്യാഗം നടത്തിയ യോദ്ധാക്കളുടെ ധീരതയ്ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു.- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here