ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം: ഇന്ന് ബേപ്പൂരില്‍ ഹര്‍ത്താലും പ്രതിഷേധ ധര്‍ണ്ണയും

0
643

ബേപ്പൂർ: തുറമുഖത്ത് തൊഴിലെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലും തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന വിധത്തിലും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബോധപ്പൂര്‍വ്വം മംഗളുരുവിലേക്ക് മാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സംയുക്ത രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജൂണ്‍ പതിനേഴിന് ഉച്ചവരെ ബേപ്പൂര്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുവാനും, പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ധര്‍ണ്ണ എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനും, കെ വി ശിവദാസന്‍ കണ്‍വീനറുമായ ബേപ്പൂര്‍ പോര്‍ട്ട് സീരക്ഷണ സമിതിക്ക് രൂപം നല്‍കി. കൗണ്‍സിലര്‍ ടി രജനി, കരുവള്ളി ശശി, വി പി അബ്ദുല്‍ ജബ്ബാര്‍, ബി ബഷീര്‍, മുഹമ്മദ് ശമീല്‍ തങ്ങള്‍, പി സുഭാഷ്, ഒ പി രാജന്‍, കെ പി ഹുസൈന്‍കോയ, പി ഹസ്സന്‍, അബ്ദുല്‍ സെലീം, പ്രബനിഷ് കൊമ്മടത്ത്, എന്‍ നദീര്‍ എന്നിവര്‍ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here