കൊച്ചി: ദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരായ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്നു ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി. മലപ്പുറം സ്വദേശി കെപിസിസി സെക്രട്ടറി നൗഷാദലി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്.
നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണെന്നും തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക