കടമത്ത്: ടൗട്ടെ ചുഴലിക്കാറ്റിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കടമത്ത് ദ്വീപ് സ്വദേശി പുകോയ (30) മരണപ്പെട്ടു. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ദേഹത്തേക്ക് തെങ്ങ് വീഴുകയും തുടർന്ന് മണിക്കൂറോളം രക്തം വാർന്ന് കിടന്ന പൂക്കോയയെ അത് വഴി വന്ന പോലീസ് സംഘം ആശുപത്രിയിൽ എത്തിക്കുയായിരുന്നു. കാലാവസ്ഥ മോശം ആയതിനാൽ ഒരു ദിവസം കഴിഞ്ഞായിരുന്നു കൊച്ചിയിലേക്ക് ഇവാക്കുവേഷൻ സാധിച്ചത്. പൂക്കോയയുടെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ആവശ്യം വന്നിരുന്നു. ദ്വീപ് നിവാസികളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ദ്വീപ് ഭരണകൂടം തിരിഞ്ഞു നോക്കിയില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക