കവരത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഭരണകൂടം നിര്‍ത്തിവെച്ചു. വിവാദ ഭൂമി ഏറ്റെടുക്കലിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. സ്വകാര്യ വ്യക്തികളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികളും നീക്കം ചെയ്തു. 2021ല്‍ ഇറക്കിയ എല്‍ഡിഎആര്‍ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടി.ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരട് രൂപരേഖ തയ്യാറാക്കിയത്. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക