പോലീസിന് മുന്നില്‍ ഹാജരാകണം; അറസ്റ്റ് ചെയ്താല്‍ ആയിഷ സുല്‍ത്താനയ്ക്ക് ഇടക്കാല ജാമ്യം നല്‍കണം: ഹൈക്കോടതി

0
549

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിനായി എത്തുന്ന ആയിഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരളാ ഹൈക്കോടതി.

നോട്ടീസ് ലഭിച്ചത് പ്രകാരം കേസില്‍ പൊലീസിനു മുന്നില്‍ ഹാജരാകാനും ആയിഷ സുല്‍ത്താനയ്ക്ക് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ആയിഷ നല്‍കിയ ഹര്‍ജിയില്‍ ജാമ്യാപേക്ഷ വിധി പറയുന്നത് കോടതി മാറ്റി. ആയിഷ നല്‍കിയ ജാമ്യാപേക്ഷയെ കോടതിയില്‍ തുറന്നെതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ആയിഷ കേന്ദ്രത്തെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും ദ്വീപില്‍ ബയോവെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞെന്നും പരാമര്‍ശിച്ചു.

Advertisement

എന്നാല്‍ തന്റെ പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ആ സമയത്തെ ആവേശത്തില്‍ സംഭവിച്ചുപോയതാണെന്നും ആയിഷ കോടതിയില്‍ പറഞ്ഞു. അതേസമയം, തനിക്ക് സ്വയം അബദ്ധം പറ്റിയെന്ന പരാമര്‍ശത്തിലൂടെ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ആയിഷ അഭിനയിക്കുകയായിരുന്നെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ സഹായം തേടാനും ആയിഷയ്ക്ക് അനുമതി നല്‍കണം. ഇവരുടെ അറസ്റ്റിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here