കൊച്ചി: ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് ഡോർമിറ്ററിയിലെ 2 താമസക്കാർക്കു കോവിഡ്. ക്വാറന്റീൻ പൂർത്തിയാക്കി ദ്വീപിലേക്കു മടങ്ങുന്നതിനു മുൻപുള്ള കോവിഡ് പരിശോധനയിലാണ് ഇതിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾക്കൊപ്പം ഡോർമിറ്ററിയിലുണ്ടായിരുന്ന മറ്റൊരാളിൽക്കൂടി രോഗം കണ്ടെത്തി. ഇതോടെ, ഗെസ്റ്റ് ഹൗസിലുണ്ടായിരുന്ന മുഴുവൻ പേർക്കും വീണ്ടും 14 ദിവസത്തെ ക്വാറന്റീൻ നിർദേശിച്ചു.
കൂടുതൽ പേർക്കു രോഗബാധയുണ്ടായേക്കാമെന്ന ആശങ്കയിലാണ് അന്തേവാസികളും ഉദ്യോഗസ്ഥരും. ഗെസ്റ്റ് ഹൗസിൽ മുന്നൂറോളം പേർ ഇപ്പോഴുണ്ട്. ഭൂരിഭാഗം പേരും ദ്വീപിലേക്കു മടങ്ങുന്നതിനു മുൻപുള്ള 7 ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞയാഴ്ച തന്നെ പൂർത്തിയാക്കിയതാണ്. എന്നാൽ, 13ന് ഗെസ്റ്റ് ഹൗസിൽ ക്വാറന്റീനിലുണ്ടായിരുന്ന ഒരു ഡൽഹി പൊലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ താമസക്കാർക്കെല്ലാം അന്നു മുതൽ 14 ദിവസത്തേക്കു ക്വാറന്റീൻ നിർദേശിച്ചു. ഇതിനു പിന്നാലെ ഇന്നലെ വീണ്ടും 2 പേർക്കു രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ എല്ലാവർക്കും ഇന്നലെ മുതൽ വീണ്ടും 14 ദിവസത്തെ ക്വാറന്റീൻ നിർദേശിക്കുകയായിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധം കനത്തതോടെ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഗെസ്റ്റ് ഹൗസിലെത്തിയിരുന്നു. അധികൃതരുടെ പിടിപ്പുകേടാണു തങ്ങളുടെ മടക്കയാത്ര മുടക്കുന്നതെന്നു ദ്വീപുവാസികൾ പറയുന്നു.
കടപ്പാട്: മനോരമ ഓൺലൈൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
so sad😢