നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലുള്ള കാരണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയല്‍ക്കാരുമായുള്ള ബന്ധം, സമ്ബദ് വ്യവസ്ഥ എന്നിവയിലൂടെ ഉടലെടുത്ത പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയെ ഇത്രയും അക്രമണാത്മകമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രരിപ്പിച്ച ഘടകം എന്താണ്? ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിനെതിരെ നീങ്ങാന്‍ കഴിയുന്ന ആത്മവിശ്വാസം ചൈനക്ക് നല്‍കിയതാര്? എന്നീ ചോദ്യങ്ങള്‍ക്കുള്ള വിശദീകരണമാണ് രാഹുലിന്റെ വീഡിയോയിലുള്ളത്.
2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുര്‍ബലമാക്കി, നമ്മളെ അരക്ഷിതരാക്കി. ഭൂമിശാസ്ത്രപരമായ രാഷ്ട്രതന്ത്രത്തിന്റെ ലോകത്ത് വിണ്‍വാക്കുകള്‍ പര്യാപ്തമല്ല. രാഹുല്‍ ഗാന്ധി കുറിച്ചു.

ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാലും അയല്രാജ്യങ്ങളാലും സമ്ബദ് വ്യവസ്ഥയാലും സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാല്‍, കഴിഞ്ഞ ആറ് വര്‍ഷം എന്താണ് സംഭവിച്ചത്. ഈ മേഖലകളിലെല്ലാം രാജ്യത്തെ അസ്വസ്ഥതപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ‘ രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു എന്നാല്‍ അവയൊക്കെ ഇപ്പോള്‍ നാമമാത്രമായിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക