ദ്വീപ്‌ ജനതയ്‌ക്ക് പിന്തുണ; ലക്ഷദ്വീപ്‌ ഐക്യദാർഢ്യസമിതി രൂപീകരിച്ചു

0
252

കൊച്ചി: ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ്‌ ജനതയ്‌ക്കും ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താനയ്‌ക്കും പിന്തുണയുമായി ലക്ഷദ്വീപ്‌ ഐക്യദാർഢ്യസമിതി രൂപീകരിച്ചു. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന സമിതി കൂടുതൽ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച്‌ ഭാവിപരിപാടികൾ രൂപപ്പെടുത്തുമെന്നും എളമരം കരീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടിയും ചലച്ചിത്രപ്രവർത്തകയുമായ ആയിഷ സുൽത്താനയ്‌ക്കെതിരെ ചുമത്തിയ കള്ളക്കേസും ലക്ഷദ്വീപിനെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്ന കേന്ദ്രസർക്കാർ നടപടികളും പിൻവലിക്കണമെന്ന്‌ സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ ആവാസ–-ജനാധിപത്യ വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളെ യോഗം അപലപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയോടും ദ്വീപുജനതയോടും സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദ്വീപുവാസികളുടെ അവകാശ സംരക്ഷണത്തിനായി ശബ്ദമുയർത്താൻ കേരള ജനതയെ ഒന്നിച്ച്‌ അണിനിരത്താൻ പരിശ്രമിക്കുമെന്ന്‌ യോഗം അറിയിച്ചു. ഐക്യദാർഢ്യസമിതി രൂപീകരണയോഗം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. കെ വി തോമസ്‌ അധ്യക്ഷനായി. എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, എ എം ആരിഫ്‌, കെ സോമപ്രസാദ്‌, ശ്രേയാംസ്‌ കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ആയിഷ സുൽത്താന എന്നിവർ സംസാരിച്ചു. ഐക്യദാർഢ്യസമിതി ചെയർമാനായി ബെന്നി ബഹനാൻ എംപിയെയും ജനറൽ കൺവീനറായി എളമരം കരീം എംപിയെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: പ്രൊഫ. കെ വി തോമസ്‌, ബിനോയ്‌ വിശ്വം, ശ്രേയാംസ്‌ കുമാർ, പ്രൊഫ. എം കെ സാനു, ബി ഉണ്ണിക്കൃഷ്‌ണൻ, പ്രൊഫ. ചന്ദ്രദാസ‌ൻ, സി എൻ മോഹനൻ, പി രാജു, മേയർ എം അനിൽകുമാർ, ടി ജെ വിനോദ്‌, കെ എൽ മോഹനവർമ, ഡോ. മ്യൂസ്‌ മേരി ജോർജ്‌, എസ്‌ സതീഷ്‌, സെബാസ്‌റ്റ്യൻ പോൾ, അഡ്വ. ടി വി അനിത (വൈസ്‌ പ്രസിഡന്റുമാർ). ‌എ എം ആരിഫ്‌, കെ സോമപ്രസാദ്‌, വി ശിവദാസ്‌, ജോൺ ബ്രിട്ടാസ്‌, എം സ്വരാജ്‌, അഡ്വ. മേഴ്‌സി, കെ എൻ ഗോപിനാഥ്‌, സിദ്ദിഖ്‌ ബാബു, സിഐസിസി ജയചന്ദ്രൻ, അഡ്വ. രഞ്‌ജിത് തമ്പാൻ, സലിം മടവൂർ, വിധു വിൻസെന്റ്‌ (കൺവീനർമാർ).


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here