നേവിയില്‍ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍ തസ്തികയില്‍ 50 ഒഴിവ്

0
111

നേവിയില്‍ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍ തസ്തികയില്‍ 50 ഒഴിവ്. എക്സ്റ്റന്‍ഡഡ് ഓറിയന്റേഷന്‍ കോഴ്സ്- ജനുവരി 2022-ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറല്‍ സര്‍വീസ് (എക്സിക്യുട്ടീവ്), ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.

ഒഴിവുകള്‍: ജനറല്‍ സര്‍വീസ്- 47, ഹൈഡ്രോ കേഡര്‍- 3.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്.

പ്രായം: 02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ.
വിശദവിവരങ്ങള്‍ക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ജൂണ്‍ 26.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here