കടമത്ത്: കടമത്ത് ദ്വീപ് നോർത്ത്, സൗത്ത് ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂളുകൾ ലയിപ്പിക്കുന്നതിൽ ഉത്തരവ് പുറപ്പെടുവിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിദ്യാഭ്യാസ വകുപ്പ്. ദ്വീപുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികവും മാനുഷിക വിഭവ ശേഷിയും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ വിപുലീകരിക്കുകയാണ് സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാർ സെന്റർ നേഴ്സറി സ്കൂൾ കെട്ടിടത്തിലാണ് ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ഇനി പ്രവർത്തിക്കുക. പഴയ സ്കൂളുകളിൽ നിന്നുള്ള ഭൗതിക ആസ്തികൾ എല്ലാം എത്രയും വേഗം പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റും. ഗവണ്മെന്റ് ജൂനിയർ
നോർത്ത് ബേസിക് സ്കൂളുകളിലെ പ്രധാനധ്യാപകനാണ് പുതിയ സ്കൂളിന്റെ ചുമതല. ലയിപ്പിച്ച ഇരു സ്കൂളുകളിലെയും റിപ്പോർട്ടുകൾ സമയബന്ധിതമായി അധികാരികൾക്ക് കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക