
കൊച്ചി: കേരളത്തിൽ പ്രളയക്കെടുതി മൂലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയും ഹോസ്റ്റലുകൾ അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തതോടെ ദ്വീപ് വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ സ്കാനിങ്ങ് സെന്ററിൽ എത്തിയിരിക്കുകയാണ്. എറണാകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികളാണ് കൂടുതലും കൊച്ചിയിലെത്തിയിരിക്കുന്നത്. തെക്കൻ ജില്ലകളിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്കാനിങ്ങ് സെന്ററിൽ എത്തിയതോടെ അധികൃതർ ആശങ്കയിലാണ്. ടിക്കറ്റ് ഇല്ലാത്ത വിദ്യാർത്ഥികൾക്കും ഇനി കേരളത്തിൽ തുടരാനാവില്ല. എങ്ങിനെയും നാട്ടിൽ എത്താൻ അവസരം ഒരുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഇന്ന് പുറപ്പെടുന്ന എം.വി.കവരത്തി കപ്പൽ കൽപ്പേനി, ആന്ത്രോത്ത്, കവരത്തി, അമിനി, കടമം, അഗത്തി എന്നീ ദ്വീപുകളിലേക്കാണ് പോവുന്നത്. ഈ ദ്വീപുകളിലെ വിദ്യാർത്ഥികളാണ് സ്കാനിങ്ങ് സെന്ററിൽ തടിച്ചു കൂടിയിരിക്കുന്നത്.

ടിക്കറ്റ് ഇല്ലാത്ത ആരെയും കയറാൻ അനുവദിക്കില്ല എന്നാണ് കൊച്ചി സ്കാനിങ്ങ് സെന്ററിലെ വെൽഫെയർ ഓഫീസറുടെ നിലപാട്. അധികാരികളുടെ ഭാഗത്തുനിന്ന് നിർദേശം ലഭിച്ചാൽ പരമാവധി വിദ്യാർത്ഥിളെ കയറ്റിവിടാൻ സ്കാനിങ്ങ് സെന്ററിലെ ജീവനക്കാർ തയ്യാറാണ്. എന്നാൽ ഇതുവരെയും അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന് സ്കാനിങ്ങ് സെന്ററിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ദ്വീപ് മലയാളിയോട് പറഞ്ഞു.
അധികാരികളുടെ കണ്ണു തുറക്കുന്നത് വരെ പരമാവധി ഷെയർ ചെയ്യുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക