കൽപ്പേനി, കടമത്ത് ദ്വീപുകളിൽ ഈസ്റ്റേൺ ജെട്ടികൾക്ക് അംഗീകാരം: -അഡ്മിനിസ്ട്രേറ്റർ

0
2239

കവരത്തി: കൽപ്പേനി, കടമത്ത് ദ്വീപുകളിൽ ഈസ്റ്റേൺ ജെട്ടികൾക്ക് അംഗീകാരം ലഭിച്ചതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.മിഹിർ വർധൻ ഐ.എ.എസ് അറിയിച്ചു. കവരത്തിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഓഖിയിൽ സാരമായി കേടുപാടുകൾ സംഭവിച്ച കൽപ്പേനി ദ്വീപിലെ ബ്രേക്ക് വാട്ടറിന് പകരമായി കപ്പലുകൾ അടുക്കാൻ കഴിയുന്ന ജെട്ടി നിർമ്മിക്കണം എന്നത് കൽപ്പേനി ദ്വീപുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. രണ്ട് ഈസ്റ്റേൺ ജെട്ടികളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കും.

അഡ്മിനിസ്ട്രേറ്റർ ശ്രീ.മിഹിർ വർധൻ ഐ.എ.എസ്

ആരോഗ്യ മേഖലയിൽ ശസ്ത്രക്രിയകൾ നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും മെഷീനുകളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവ മാലിന്യ സംസ്കരണ പ്ളാന്റുകൾ, എം.ആർ.ഐ സ്കാനിംഗ് മെഷീനുകൾ എന്നിവ കൂടി സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്നും അഡ്മിനിസ്ട്രേറ്റർ തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here