ദേശീയ പതാകയ്ക്ക് നേരെ അനാദരവ്; ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു.

0
617

കവരത്തി: ദേശീയ പതാക തലതിരിച്ചു പിടിച്ച് ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൾ പ്രചരിപ്പിച്ച സംഭവത്തിൽ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ ലക്ഷദ്വീപ് പോലീസ് കേസെടുത്തു. കവരത്തി പോലീസ് സ്റ്റേഷനിൽ ക്രൈം 16/2022 എന്ന നമ്പറിൽ എടുത്ത കേസിൽ ഈ മാസം 25 രാവിലെ പത്തരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്പെക്ടർ ആർ.എം അലി അക്ബറിന് മുമ്പാകെ ഹാജരാകണം എന്ന് കാണിച്ച് എച്ച്.കെ മുഹമ്മദ് കാസിമിന് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസയച്ചു.

1971-ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പ് 2 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവും പിഴയും, രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന വകുപ്പാണ് ഇത്. പോലീസിന് മുന്നിൽ ഹാജരാവാതിരിക്കുകയോ നോട്ടീസ് കൈപ്പറ്റുന്നതിന് വിസമ്മതിക്കുകയോ ചെയ്യുന്നത് ഐ.പി.സി 174 വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്പെക്ടർ അലി അക്ബർ നൽകിയ നോട്ടീസിൽ പറയുന്നു.

ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൾ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതോടെ എച്ച്.കെ മുഹമ്മദ് കാസിം ദ്വീപ് മലയാളിയിലൂടെ ക്ഷമാപണം നടത്തിയിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here