കിൽത്താൻ: കിൽത്താൻ ദ്വീപിൽ പോലീസ് സ്റ്റേഷന് മുൻപിൽ മണ്ണിൽ തട്ടിയ നിലയിൽ പോലീസ് വാഹനത്തിൽ ചാരിവച്ച ദേശീയ പതാകകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൾ വ്യാപകമായി പ്രചരിച്ചിക്കുകയാണ്. ദേശീയ പതാകയെ അപമാനിച്ച കിൽത്താൻ പോലീസിനെതിരെ കേസ് എടുക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിൾ പ്രതിഷേധങ്ങൾ നടക്കുന്നത്.
നിയമം പോലീസിനും ബാധകമാണെന്നും ബി.ജെ.പി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത ലക്ഷദ്വീപ് പോലീസ് എന്തുകൊണ്ടാണ് പോലീസ് സേനയുടെ ഭാഗത്ത് നിന്നും ദേശീയ പതാകയ്ക്ക് നേരെ ഉണ്ടായ അവഹേളനത്തിനെതിരെ കേസെടുക്കാത്തത് എന്ന് ബി.ജെ.പി മീഡിയാ കൊ ഓർഡിനേറ്റർ ശ്രീമതി ആറ്റബി ചോദിച്ചു. ദേശീയ പതാകയെ ഈ രൂപത്തിൽ പോലീസ് തന്നെ അവഹേളിക്കുമ്പോൾ അത് ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അവർ ചോദിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക