എൽ.എസ്.എയുടെ സ്വാതന്ത്ര്യ ദിന സന്ദേശ പോസ്റ്ററിലും ദേശീയ പതാകയെ അവഹേളിച്ചു. മാപ്പ് പറയണമെന്ന് എൻ.എസ്.യു.ഐ. #Video

0
565

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ സാമൂഹിക മാധ്യമങ്ങളിൾ പങ്കുവെച്ച പോസ്റ്ററിലും ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിൽ ബാക്ക്ഗ്രൗണ്ടിൽ ദേശീയ പതാക തലതിരിച്ചാണ് നൽകിയിരിക്കുന്നത്. ഇതിനെതിരെ എൻ.എസ്യു.ഐ, ബി.ജെ.പി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നു. എൽ.എസ്.എ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മീഡിയാ കൊ ഓർഡിനേറ്റർ ശ്രീമതി ആറ്റബി പറഞ്ഞു. എൻ.എസ്.യു.ഐ സാമൂഹിക മാധ്യമങ്ങളിൾ പങ്കുവെച്ച കുറിപ്പിൽ എൽ.എസ്.എ മാപ്പ് പറയണമെന്നും ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എൽ.എസ്.എ പോലൊരു സംഘടനയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇത് അത്യന്തം വേദനാജനകമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അലി അക്ബർ ഫൈസ്ബുക്കിലൂടെ അറിയിച്ചു. എൽ.എസ്.എ തെറ്റ് തിരുത്തി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here