
ചെന്നൈ: ഒന്ന്, രണ്ട് ക്ലാസുകളിൽ ഹോം വർക് നിരോധിച്ചുള്ള ഉത്തരവ് രാജ്യത്തെ എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്കൂളുകൾക്കു ബാധകമാണെന്നു മദ്രാസ് ഹൈക്കോടതി. സിബിഎസ്ഇ സ്കൂളുകൾക്കു മാത്രമാണ് ബാധകമെന്ന ധാരണ ശരിയല്ല. കഴിഞ്ഞ മേയിൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിനു തമിഴ്നാട് സർക്കാർ നടപടിയെടുത്തോയെന്നു കോടതി ആരാഞ്ഞു. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
അഭിഭാഷകനായ എം. പുരുഷോത്തമൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഹോം വർക് നിരോധിച്ചത്. ഹർജി ഇന്നലെ വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്നു വ്യക്തമാക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയതായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ജി. കാർത്തികേയൻ അറിയിച്ചു. ഒരു സംസ്ഥാനവും പ്രതികരണം അറിയിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതു നടപ്പാക്കണമെന്നാവശ്യപ്പെടുന്ന വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നു കോടതി അറിയിച്ചു.
കടപ്പാട്: മനോരമ ഓണ്ലൈന്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക