ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്മല്‍ അഹമ്മദാണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചു പൂട്ടാനുള്ള നീക്കം തടയണം, സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് നിരോധിച്ചതടക്കമുള്ള തീരുമാനങ്ങള്‍ റദ്ദാക്കണം തുടങ്ങിയ ഹര്‍ജിക്കാരുടെ ആവശ്യങ്ങളാണ് കോടതി തള്ളിയത്.
അതെ സമയം ഹൈക്കോടതിയും ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ഹര്‍ജികള്‍ തള്ളിയിരുന്നു. ദ്വീപിലെ ഭരണ പരിഷ്കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ് കോടതിയെ സമീപിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക