ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിനെരായ ഹര്‍ജി ഹൈക്കോടതി തള്ളി

0
675

കൊച്ചി: ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്ത ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കവരത്തി സ്വദേശി ആര്‍. അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ദ്വീപില്‍ ബീഫ് സുലഭമാണന്നും മറ്റ് ചില പ്രോട്ടീന്‍ വിഭങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ബീഫ് ഉള്‍പ്പെടുത്താന്‍ ചില പ്രായോഗിക വിഷമതകള്‍ ഉണ്ടന്നും ഭരണകൂടം അറിയിച്ചു. ഡയറി ഫാം പ്രതിവര്‍ഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിച്ചു. ഭരണകൂടത്തിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടന്നു ചുണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here