സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബ്രസീലിന് ജയം. (വീഡിയോ കാണാം)

0
545

റിയാദ്: ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു. ഓരോ മിനിറ്റും ആവേശം നിറഞ്ഞുനിന്ന സൗഹൃദമത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്പിച്ചത് (1-0). സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച മിറാന്‍ഡയാണ് ബ്രസീല്‍ ആരാധകര്‍ 93 മിനിറ്റ് കാത്തിരുന്ന വിജയം സമ്മാനിച്ചത്.

സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സി ഇല്ലാതെയിറങ്ങിയ അര്‍ജന്റീന ആദ്യപകുതിയില്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാംപകുതിയില്‍ കളി ആവേശത്തിലെത്തി.

ഗോളവസരങ്ങള്‍ തുറന്നുവെന്ന് മാത്രമല്ല, ഏറെ ഫൗളുകള്‍ പിറന്ന രണ്ടാംപകുതി ഇരുടീമുകളും ഉണര്‍ന്നുകളിച്ചു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മര്‍ അര്‍ജന്റീന ഡിഫന്‍ഡര്‍മാരെ കളിയിലുടനീളം വെള്ളം കുടിപ്പിച്ചു. ഒടുവില്‍ നെയ്മറുടെ കാലുകളില്‍നിന്ന് ഗോളിലേക്കുള്ള വഴിയും തുറന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here