നാളെ ഹര്‍ത്താല്‍: വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

0
1090
www.dweepmalayali.com

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കും.

ശബരിമല, പമ്ബ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. സംസ്ഥാനത്ത് ഒട്ടാകെ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി അറിയിച്ചു.

വ്യാഴാഴ്ച 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും, ശബരിമല സംരക്ഷണ സമിതിയും ആഹ്വാനം ചെയ്തിട്ടുള്ളത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here