അഗത്തി: അഗത്തി ദ്വീപിനോട് ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്‌മെന്റ് കാണിക്കുന്ന അവഗണനക്കെതിരെ സി.പി.ഐ.എം പ്രവർത്തകർ പോർട്ട് ഡിപ്പാർട്ട്മെന്റിലേക്ക് ധർണ്ണ നടത്തി. സിപിഎം ലക്ഷദ്വീപ് ഘടകം അംഗമായ മുഹമ്മദലി ഉൽഘാടനം ചെയ്തു. www.dweepmalayali.com
ഒന്നോ, രണ്ടോ ദിവസത്തെ ചികിൽസയ്ക്കോ, പരിശോധനയ്ക്കോ വേണ്ടി അന്ത്രോത്ത്, കല്പേനി, മിനിക്കോയ് ദ്വീപുകളിൽ നിന്ന് വരുന്ന രോഗികൾക്ക് മാസങ്ങളോളം കപ്പലില്ലാതെ കുടുങ്ങികിടക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക, ഒരു ടിക്കറ്റ് കൗണ്ടർ കൂടി അനുവദിക്കുക, ഈസ്റ്റേൺ ജെട്ടിയുടെ മുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള വിശ്രമ കേന്ത്രം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഫൈസൽ, ശരീഫ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക