അമിനി: DG-AFL സീസൺ 2 ലെ 10-ാം മത്സരം TBC യും MES ഉം തമ്മിൽ അരങ്ങേറി. ഇത് വരെയുള്ള പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഈ രണ്ട് ടീമുകളും അത്യുഗ്രൻ വാശിയോടെയാണ് 80 മിനിറ്റും കളിച്ച് തീർത്തത് ആദ്യ പകുതിയിൽ തന്നെ MES ടീം 2 ഗോളുകൾ TBCക്ക് എതിരെ അടിച്ചിരുന്നു. തിരിച്ചൊരു പ്രഹരത്തിന് നന്നേ പാട് പെട്ടെങ്കിലും കൃത്യമായി അവസരങ്ങൾ മുതലെടുക്കാൻ TBC സ്ട്രൈക്കിങ് നിരക്ക് സാധിച്ചില്ല. MES ന് വേണ്ടി അബൂ സാലിഹും ഫൈസലുമാണ് ഗോൾ നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ കളിയുടെ അവസാന നിമിഷത്തിൽ വീസ നേടിയ ഗോൾ TBC ക്ക് ആശ്വാസമേകി. MoM ന് അർഹത നേടിയത് MES ന്റെ മിഡ്ഫീൽഡർ ചെറിയ കോയ ആയിരുന്ന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക