ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതും വെള്ളി മെഡൽ സ്വന്തമാക്കി മുബസ്സിന. ഇന്ന് മെഡൽ നേടിയത് ഹെപ്ടത്ലോണിൽ.

0
1630
To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

കുവൈത്ത്: ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതും വെള്ളി മെഡൽ സ്വന്തമാക്കി മുബസ്സിന. ഇന്ന് രാത്രി നടന്ന ഹെപ്ടത്ലോൺ മത്സരത്തിലാണ് മുബസ്സിന രണ്ടാമത്തെ അന്താരാഷ്ട്ര മെഡൽ നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലോങ്ങ് ജംപിലും മുബസ്സിന വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

 

കായിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് മുബസ്സിന അന്താരാഷ്ട്ര മെഡൽ നേട്ടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. അർപ്പണ ബോധവും കഠിനാധ്വാനവും ആത്മവിശ്വാസം നൽകാൻ അഹമദ് ജവാദിനെപ്പോലൊരു പരിശീലകനും കൂടി ലഭിച്ചപ്പോൾ രണ്ട് അന്താരാഷ്ട്ര മെഡലുകൾ നേടാൻ മുബസ്സിനക്ക് സാധിച്ചു. കായിക ഭൂപടത്തിൽ ലക്ഷദ്വീപിന് ഇനിയും ഒരുപാട് ചരിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നത് കൂടിയാണ് മുബസ്സിനയും ജവാദ് മാഷും ചേർന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്. വളർന്നു വരുന്ന തലമുറയ്ക്ക് ആവശ്യമായ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി പുതുതലമുറ കായിക താരങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഇനി ലക്ഷദ്വീപിലെ പൊതുജനങ്ങളാണ് ഏറ്റെടുക്കേണ്ടത്.

 

Mubassina Muhammad from Lakshadweep bagged second silver medal in Asian Youth Athletics Championship.  


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here