ചക്കര ക്യാമ്പസ്സിൽ ഭിന്നശേഷി നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

0
238

ആന്ത്രോത്ത്: ഭിന്നശേഷി നിര്‍ണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ചക്കര ക്യാമ്പസ്‌. ആറ് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ചക്കര ക്യാമ്പസിൽ ഭിന്നശേഷി നിർണയ മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്. ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് വേണ്ട തുടർ ചികിത്സാ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ചക്കര ക്യാമ്പസ് പ്രധിനിധികൾ ഇത്തരത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ആന്ത്രോത്ത് ബി.ഡി.ഒ എ.എം കദീശാബി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എല്‍.ഡി.ഡബ്ല്യൂ.എ ചെയര്‍മാന്‍ ഫറൂഖ് കെ.കെ ചടങ്ങിന് സ്വാഗതം പറഞ്ഞു. എല്‍.ഡി.ഡബ്ല്യൂ.എ സംസ്ഥാന പ്രസിഡന്റ് പി.പി ബറക്കത്തുള്ള ചടങ്ങിൽ അധ്യക്ഷനായിരുന്നു. സി.ആര്‍.സി കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കാസിം ആശംസ പ്രസംഗവും, എല്‍.ഡി.ഡബ്ല്യൂ.എ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സക്കീര്‍ നന്ദിയും അറിയിച്ചു. ഡോ.അബ്ദുല്‍ അറഫാത്ത്, ഡോ. സബീന താജ് എന്നിവരും സന്നിഹിതരായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here