കവരത്തി: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൾ ലക്ഷദ്വീപിൽ നിന്നും 24 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി. കവരത്തി എൽ.ടി.സി.സി ഓഫീസിലാണ് തിരഞ്ഞെടുപ്പ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. ലക്ഷദ്വീപിൽ നിന്നും ആകെ 29 പ്രതിനിധികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. പി.ആർ.ഒ ഉൾപ്പെടെ 30 വോട്ടുകളാണ് കവരത്തിയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇതിൽ 24 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വാഹനസൗകര്യം ഇല്ലാത്തതിനാലും മറ്റും ആറ് പ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് ബൂത്ത് സജ്ജീകരിച്ച കവരത്തിയിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നതിനാലാണ് ആറ് പ്രതിനിധികൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാതിരുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് അനുകൂലമായി നേരത്തെ എൻ.എസ്.യു.ഐ ലക്ഷദ്വീപ് ഘടകം പ്രമേയം പാസാക്കിയിരുന്നു. ബുധനാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.
AICC PRESIDENT ELECTION; 24 REPRESENTATIVES CASTED VOTE FROM LAKSHADWEEP.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക