തമിഴ്നാട്: കേന്ദ്രസർക്കാർ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ശ്രീ ലങ്കയിലേക്കുള്ള ഫെറി സർവീസ് ഉദ്ഘാടനത്തിന്റെ പിറ്റേദിവസം തന്നെ റദ്ദാക്കി. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതാണ് പ്രധാന മന്ത്രിയും ഷിപ്പിങ് മന്ത്രിയും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ പിറ്റേദിവസം തന്നെ റദ്ദാക്കിയിരിക്കുന്നത്. വെറും 7 പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

150 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ ഉദ്ഘാടന യാത്രയിൽ 50 പേരാണ് ഉണ്ടായിരുന്നത്. മടക്കയാത്രയിൽ 30 ശ്രീലങ്കക്കാരും ഉണ്ടായിരുന്നു. യാത്രക്കാർ കുറവായ സാഹചര്യത്തിൽ ആഴ്ചയിൽ മൂന്ന് ദിവസത്തേക്ക് മാത്രം ആക്കി സർവീസ് വെട്ടിച്ചുരുക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി സർവീസ് നടത്തുക.

ലക്ഷദ്വീപിൽ സർവീസ് നടത്തിയിരുന്ന ചെറിയപാണി എന്ന ഹൈസ്പീഡ് വെസലാണ് ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കായി മാറ്റിയിരുന്നത്. ഇതിനെതിരെ ലക്ഷദ്വീപ് നിവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടയിലാണ് ആളില്ലാത്തതുമൂലം ശ്രീലങ്കയിലേക്കുള്ള ഫെറി സർവീസ് ഉദ്ഘാടനത്തിന്റെ പിറ്റേന്ന് തന്നെ നിർത്തിയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക