സേവാഗ്രാം: കോണ്‍ഗ്രസ്സ് സംഘടനാ പരിശീലനത്തിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത നാല് ദിവസത്തെ ക്യാമ്പ് സമാപിച്ചു.
അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമാപന യോഗത്തിൽ മുഖ്യാതിഥിയായി.
സേവാഗ്രാമിലെ ഗാന്ധി ആശ്രമത്തിൽ നടന്ന പരിശീലന പരിപാടിയുടെ ആദ്യ ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പ്രസംഗിച്ചു. സംഘടനാ പരിശീലനം എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്ക് നിര്‍ബന്ധമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ സെഷനുകളിലായി മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ,ദീപക് ബാബറിയ, ഡി. പി റോയ്, പ്രോ.രാജീവ് ഗൗഡ, ജെ.ഡി. സിലിം അടക്കമുള്ള പ്രമുഖർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ലക്ഷദ്വീപിൽ നിന്നടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികൾ ക്യാമ്പിന് ശേഷം മടങ്ങി.
ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.അലിഅക്ബർ, ജിലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഹുസൈൻ, കൽപ്പേനി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.ഐ കോയ, അഗത്തി ബ്ലോക്ക് സെക്രട്ടറി പി.പി ഹൈദർ എന്നിവരാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ക്യാംപിൽ പങ്കെടുത്തത്.

ഡിസംബർ മധ്യത്തോടെ പ്രാദേശിക പരിശീലന പരിപാടികൾക്ക് രാജ്യമെമ്പാടും തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക