കവരത്തി: ലക്ഷദ്വീപ് ഫിഷർമൻ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് കവരത്തിയിൽ നടന്നു. ഫിഷർമാൻ കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡൻ്റ് തഹാ മാളിക ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ് നാഷണൽ പ്രസിഡൻ്റ് ആംസ്ട്രോങ് ഫെർണാണ്ടോ മുഖ്യ അതിഥിയായി പങ്കെടുത്തു. എൽ ടി സി സി സീനിയർ വൈസ് പ്രസിഡൻ്റ് ആച്ചാട അഹമ്മദ് ഹാജി യോഗം ഉത്ഘാടനം ചെയ്തു. ഫിഷർമാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡൻ്റ് എച്ച് കെ റഫീക്ക് വിവിധ ദ്വീപുകളിൽ നിന്നും എത്തിയ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി. വൈകുന്നേരം നടന്ന പൊതു വേദിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കോൺഗ്രസ് ഭരണത്തിൽ വന്നാൽ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കും എന്നും, ലക്ഷദ്വീപ് മത്സ്യ തൊഴിലാളികൾക്ക് പുതിയ നിരവധി പാക്കേജുകൾ ലഭ്യമാക്കുമെന്നും നാഷണൽ പ്രസിഡൻ്റ് ആംസ്ട്രോങ്ങ് ഫെർണാണ്ടോ യോഗത്തിൽ പറഞ്ഞു. സീനിയർ ഫിഷർമൻ മാരായ ആലി തിരിനിപ്പുര ഇബ്രഹിം കുട്ടി മൈദാനൊദ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക