ലക്ഷദ്വീപിൽ ഉൾപ്പടെ 8 സംസ്ഥാനങ്ങളില് ഹിന്ദുക്കള്ക്ക് ന്യൂനപക്ഷ പദവി ആവശ്യം സുപ്രീംകോടതി തള്ളി

0
1589

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച്‌ വിജ്ഞാപനമിറക്കണമെന്നായിരുന്നു ആവശ്യം.

Advertisement

സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് കോടതി പറഞ്ഞു. മതം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ നിര്‍ണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന ആവശ്യം കോടതി തള്ളി.

To advertise here, Whatsapp us.

ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്‌ തള്ളിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here