കവരത്തി: ഇന്ത്യൻ പാർലിമെന്റിൽ ഇരുസഭകളിലും പുതുതായി പാസാക്കിയെടുത്ത പൗരത്വ ഭേതഗതി ബിൽ മഹത്തായ ഇന്ത്യൻ ഭരണഘടനാ വിരുദ്ധവും ഇന്ത്യൻ സമൂഹം എന്നും കാത്തു ഭസൂക്ഷിച്ചു പോരുന്ന മതേതര ഐക്യത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നിരക്കാത്ത, ഇന്ത്യൻ സ്വാതന്ത്രത്തിനു വേണ്ടി അഹോരാത്രം പോരാടിയ മുസ്ലിം സമൂഹത്തോടുള്ള തികഞ്ഞ നീതി നിഷേധമാണെന്ന് എൻ.സി.പി സ്റ്റേറ്റ് കമ്മിറ്റി.

ഇതിനെതിരിൽ പോരാടുന്ന പൊതുസമൂഹത്തിന് നീതി ലഭിക്കന്നതിനായി അവരോടൊപ്പം അണിചേർന്ന് പ്രവർത്തിക്കുമെന്നും ദ്വീപ് ജനതയെ ഒന്നിച്ച് നിർത്തി സമാധാനപരമായ സമരമുറകളിലൂടെ ഇതിൽ മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.പി മുഹ്സിൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പുതിയ ബില്ലിനെതിരെ ഞങ്ങളുടെ പ്രതിനിധി പി.പി.മുഹമ്മദ് ഫൈസൽ പാർലിമെന്റിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ മുസ്ലിം സമൂഹം ഇത്തരുണത്തിൽ എല്ലാവിധ വിഭാഗീയ ചിന്തകളും മാറ്റി വെച്ച് ഒറ്റക്കെട്ടായി നിന്ന് ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പാർട്ടി ആഹ്വാനം ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക