കടമത്ത്: സിൽസ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് കടമത്ത് വലിയ ഭൂമിയിൽ വർണ്ണാഭമായ തുടക്കം. മുഖ്യാതിഥിയായി പങ്കെടുത്ത എ.എച്ച്.എം ശ്രീ.കെ.കെ ഹിദായത്തുള്ള ഉദ്ഘാടനം ചെയ്തു. എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധേയമായി. ശ്രീ.തൗഫീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൻകരയിൽ നിന്നുള്ള അംബയർമാരാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ആർ.ജി.എം.എഫും മെഗാസ്റ്റാറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആർ.ജി.എം.എഫ് വിജയിച്ചു. മാൻ ഓഫ് ദി മാച്ചായി ശ്രീ.അനീസ് റഹ്മാനെ തിരഞ്ഞെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക