ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങള് സമ്പൂര്‍ണ്ണ സൗരോര്ജ്ജത്തിലേക്ക്; പദ്ധതി തയാറാക്കി കേന്ദ്ര സര്‍ക്കാര്‍

0
850

കൊച്ചി: ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ-ആവര്‍ത്തന ഊര്‍ജ വൈദ്യുത പദ്ധതിയിലേക്ക് നീങ്ങുന്നു. പരിസ്ഥിതി സൗഹൃദ-ഹരിതാഭ മേഖലയാക്കി ദ്വീപുകളെ മാറ്റുകയാണ് ലക്ഷ്യം. കേന്ദ്ര വൈദ്യുതി ഊര്‍ജ്ജ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്രത്തിന്റെ 75-ാമത് വാര്‍ഷികത്തില്‍ പദ്ധതി പൂര്‍ണമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

300 ചെറുദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം. 36  ദ്വീപ് സമൂഹങ്ങളാണ് ലക്ഷദ്വീപ്. നിലവില്‍ ജനറേറ്റര്‍ സംവിധാനത്തിലാണ് വൈദ്യുതി വിതരണം. ലക്ഷദ്വീപില്‍ ഭാഗികമായി ചെറുകിട സൗരോര്‍ജ വൈദ്യുത പദ്ധതി നടന്നു വരുന്നുണ്ട്. 57,000 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി നിര്‍മാണം ഇവിടങ്ങളിലുണ്ട്. തുടര്‍ന്ന് 1,36,000 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2022ഓടെ 175 ജിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. ഓര്‍ഗാനിക്ക് ഫാമിങ്, രാസവള പ്രയോഗ നിരോധനം തുടങ്ങിയവ നടപ്പാക്കി ദ്വീപ് സമൂഹങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം.

കടപ്പാട്: Janmaboomi


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here