കളളവോട്ട് തടയല്‍; വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നു

0
437

ളളവോട്ട് തടയുന്നതിന്റെ ഭാഗമായി ആധാര്‍നമ്പറും തിരച്ചറിയില്‍ കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി.

ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.

വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുക, ഇരട്ടവോട്ടുകളും കളളവോട്ടുകളും തടയുക തുടങ്ങിയ നിയമപരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്.

സ്വകാര്യത അവകാശവാദവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഉത്തരവ് പുറത്തിറക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here