കന്നുകാലികളിൽ ലംബി സ്കിൻ രോഗം; മുന്നറിയിപ്പുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ.

0
232

കവരത്തി: കന്നുകാലികളിൽ ലംബി സ്കിൻ രോഗം പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ.കന്നുകാലികളുടെ ചർമത്തിൽ മുഴ വന്നു പൊട്ടി വ്രണമാകുന്ന ഒരുതരം വൈറസ് രോഗമാണ് ലംബി സ്കിൻ ഡിസീസ്. കേരളത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ ദ്വീപിലേക്ക് കന്നുകാലികളെ കൊണ്ടുവന്നവർ, കൊണ്ടുവന്ന തിയതി, കന്നുകാലികളുടെ എണ്ണം എന്നിവ അടങ്ങിയ വിവരങ്ങൾ Animal Husbandry Unit ഓഫീസിലോ BDO ഓഫീസിലോ 18.12.2022 ഞായറാഴ്ചക്കുള്ളിൽ സമർപ്പിക്കണം.

Advertisement

കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും കന്നുകാലികളെ കോണ്ടുവരുന്നവർ ബേപ്പൂർ പഞ്ചായത്തിൽ നിന്നും മൃഗ ഡോക്ടറുടെ Disease Free Certificate കൊണ്ട് വരേണ്ടതാണ്. ദ്വീപിൽ നിലവിലുള്ള കന്നുകാലികളുടെ സുരക്ഷിതത്വം മാനിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഈ പ്രസ്താവന.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here