കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 4ന് കവരത്തി കപ്പലിൽ വന്ന ഐ.ആര്.ബി.എന്‍ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദ്വീപിൽ മെഡിക്കൽ സംഘം ജാഗ്രത നിർദേശം നൽകി. ഐ.ആര്.ബി.എന്‍ ജീവനക്കാരനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും കോവിഡ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കൽ സംഘം നല്‍കിയിരിക്കുന്നത്. ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ അവസാനയാഴചയാണ് ലക്ഷദ്വീപ് യാത്രയ്ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.
നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ഇതിനെതിരെ ലക്ഷദ്വീപ് വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമെങ്കില്‍ ഒരാഴ്ച കൊച്ചിയില്‍ ക്വാറന്റൈന് കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. ദ്വീപിലെത്തിയ ശേഷവും പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക