മർകസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു: 15ഓളം പേർക്ക് പരിക്ക്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. വീഡിയോ കാണാം.▶️

0
898

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി മർകസ് നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ജെസിബി ഉപയോഗിച്ച് തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here