കവരത്തി: കൊവിഡ് മൂന്നാം തരംഗത്തിൽ ലക്ഷദ്വീപിലെ പല ദ്വീപുകളിലും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തൽക്കാലം നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.രാകേഷ് സിംഗാൾ ഇറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്ലാസുകൾ തുടരും.

ഇന്ന് മുതൽ ഈ മാസം 31 വരെയാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തലാക്കുന്നത്. പിന്നീട് അപ്പോഴുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക