ആന്ത്രോത്ത്: ബേപ്പൂരിൽ നിന്നും കൽപേനി ദ്വീപിലേക്കുള്ള യാത്രകിടെ കാണാതായ മത്സ്യ ബന്ധന ബോട്ട് കണ്ടെത്തി. അതിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും സുരക്ഷിതരാണ്. മൂന്ന് ദിവസം മുമ്പ് കുത്തുബുസമാൻ എന്ന ബോട്ട് ആണ് കാണാതായത്. കഴിഞ്ഞ 15 ന് 3 മണി മുതൽ ആണ് ബോട്ടിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായത്.
അഗത്തിയിൽ നിന്നും ബേപ്പൂരിലേക്കുള്ള യാത്രാമധ്യേ ആന്ത്രോത്തിൽ നിന്നും 21 നോട്ടികൾ മെയിൽ ദൂരത്ത് നിന്നും ചാരക്ക്കപ്പലായ സാഗർ സാമ്രാജ് ആണ് ബോട്ടിനെ കണ്ടെത്തിയത്. ഇവരെ സുരക്ഷിതമായി ആന്ത്രോത്തിൽ എത്തിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക