ഡൽഹി: ത്രിപുര, മേഘാലയ, നാഗാലാന്റ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാര്‍ച്ച് 2ന് വോട്ടെണ്ണല്‍ നടക്കും.വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എംപിയെ അയോഗ്യനാക്കിയ പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന രീതി തെരഞ്ഞെടുപ്പ് കമ്മീഷന് അടുത്ത കാലത്ത് സ്വീകരിച്ചിരുന്നില്ല.. ഒരു കൊല്ലത്തില്‍ കൂടുതല്‍ കാലാവധി ഉള്ള സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള കമ്മീഷന് തീരുമാനം വന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക