പ്രധാനമന്ത്രി പദവിയുടെ ഔന്നത്യം മോദി മറക്കരുത്‌; കടന്നാക്രമിച്ച്‌ മൻമോഹൻസിങ്‌

0
363

ന്യൂഡൽഹി: ഞായറാഴ്‌ച പഞ്ചാബിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച്‌ മുൻപ്രധാനമന്ത്രി മൻമോഹൻസിങ്‌. പ്രധാനമന്ത്രി പദവിക്ക്‌ ഔന്നത്യമുണ്ടെന്നത്‌ മോദി മറക്കരുത്‌. ജനം വിലക്കയറ്റവും തൊഴിലില്ലായ്‌മയും കാരണം പൊറുതിമുട്ടുന്നു. ഏഴരക്കൊല്ലമായി അധികാരത്തിലുള്ളവർ തെറ്റ്‌ തിരുത്തുന്നതിന്‌ പകരം എല്ലാത്തിനും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ്‌ പുറത്തുവിട്ട വീഡിയോയിലാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.
അബദ്ധത്തിന്‌ ചരിത്രത്തെ പഴിക്കുന്നതിനുപകരം അന്തസ്സോടെ പെരുമാറാൻ പ്രധാനമന്ത്രി പഠിക്കണം. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ എന്റെ പ്രവൃത്തിയാണ്‌ എനിക്ക്‌ വേണ്ടി സംസാരിച്ചത്‌.

 

ലോകത്തിന്‌ മുന്നിൽ ഇന്ത്യയുടെ അഭിമാനം നഷ്ടമാക്കുന്ന ഒന്നും എന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. ഞാൻ ദുർബലനാണെന്നും അഴിമതിക്കാരനാണെന്നും മൗനിയാണെന്നും അവർ പ്രചരിപ്പിച്ചു. ബിജെപി സർക്കാരിന്‌ സാമ്പത്തികനയം എന്താണെന്ന്‌ അറിയില്ല. സർക്കാരിന്റെ സാമ്പത്തിക വീക്ഷണത്തെ നയിക്കുന്നത്‌ അത്യാർത്തിയാണ്‌.
വിദേശനയത്തിലും പൂർണമായും പരാജയപ്പെട്ടു. ലോകനേതാക്കളെ കെട്ടിപ്പിടിച്ചത്‌ കൊണ്ടോ ഊഞ്ഞാലാടിയത്‌ കൊണ്ടോ ബിരിയാണി തീറ്റിച്ചത്‌ കൊണ്ടോ വിദേശനയം വിജയിക്കില്ല. സർക്കാരിന്റെ കപട ദേശീയത അപകടമാണെന്നും മൻമോഹൻസിങ്‌ തുറന്നടിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here