ഉള്ളിലെ തീ അണഞ്ഞു പോകരുത്. പ്രതിഷേധം ആളിക്കത്തുക തന്നെ വേണം.

0
671

പ്രിയപ്പെട്ട ദ്വീപു നിവാസികളെ. അസ്സലാമു അലൈകും.
ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ ചിലർക്ക് ഇഷ്ടപെടാം, ചിലർക്ക് ഇഷ്ടപ്പെടില്ല. എന്നാലും ഇപ്പോഴുള്ള ലക്ഷദ്വീപിന്റെ അവസ്ഥ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ. ഇപ്പോൾ ലക്ഷദ്വീപിൽ ഒരുപാട് തൊഴിൽ നഷ്ട്ടപെട്ടവരുണ്ട്. ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ട്. എല്ലാ മേഖലയിലും ഒരുത്തൻ വന്ന് എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നു. അത് നമ്മുടെ ദ്വീപിനെ നശിപ്പിക്കാനും നമ്മളെ ഇവിടെ നിന്ന് ഓടിക്കാനുമാണ്. അത് ഒരിക്കലും നാം അനുവദിച്ചുകൂടാ. എന്റെ പ്രിയപെട്ട സഹോദരി സഹോദരന്മാരോട് ഒന്നേ പറയാനുള്ളു. ഇനിയും നമ്മൾ ലക്ഷദ്വീപിൽ പാർട്ടി കളിച്ച് മുന്നോട്ട് പോവാനാണെങ്കിൽ ദ്വീപിനെ രക്ഷിക്കാൻ നമുക്ക് സാധിക്കില്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം കയിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും എല്ലാവരും പാർട്ടി മാറ്റി വെച്ചുകൊണ്ട് നമ്മുടെ ദ്വീപിന്റെയും നാട്ടുകാരുടെയും ഉമ്മയുടെയും അനിയത്തിമാരുടെയും അനിയൻമാരുടെയും എല്ലാവരുടെയും നല്ലതിന് വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടിയും ഒന്നിച്ചു നിൽക്കണം. ഇത് നമ്മുടെ നാടിന്റെ ഇന്നത്തേക്കും നാളത്തെ ഭാവിക്കും വേണ്ടിയാണ്. എല്ലാം ഒന്ന് കലങ്ങി തെള്ളിയുന്നതുവരെയെങ്കിലും പരസ്പരം പാർട്ടി പറഞ്ഞ് വഴക്ക് കൂടാതെ ഒത്തരുമയോട് കൂടി മുന്നോട്ട് പോകണം.

ഇനി ഒരു രാഷ്ട്രീയ പാർട്ടിയും ലക്ഷദ്വീപ് തുടരെ ഭരിക്കാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഭരണം മാറണം. 5 വർഷം ഒരു പാർട്ടി ഭരിച്ചാൽ അടുത്ത 5 വർഷം അടുത്ത പാർട്ടിക്ക് അവസരം കൊടുക്കണം.
അതുപോലെ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടല്ലോ. എങ്ങനെയും ഈ ഭരണം മാറണം. അല്ലെങ്കിൽ മാറ്റണം. വോട്ടവകാശമുള്ള ഓരോ വ്യക്തിയും വിചാരിക്കണം. നമ്മൾ വോട്ട് ചെയ്യുന്നവർ നമ്മളെയും നമ്മുടെ നാടിനെയും സംരക്ഷിക്കുമോ എന്ന്?

Advertisement

നമ്മുടെ ദ്വീപുകളിലെ എല്ലാ പ്രശ്നവും തീരണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഒരുമിച്ച് പ്രതികരിക്കണം. പ്രഫുൽ കോട പട്ടേൽ എന്ന് പറഞ്ഞ ഒരുത്തൻ വിചാരിച്ചാൽ നമ്മളെ തോൽപിക്കാൻ പറ്റില്ലെന്ന് നമ്മൾ കാണിച്ചുകൊടുക്കണം. നമ്മുടെ അവകാശങ്ങൾ അടിച്ചമർത്തുമ്പോൾ നമ്മൾ വെറും നോക്കുകുത്തികളായി ഇരിക്കാൻ പാടില്ല.
നമ്മൾ ഓരോ വ്യക്തികളും സ്വയം ഒന്ന് ആലോചിച്ചാൽ മനസിലാവും. ഇതുവരെ ഉണ്ടാക്കിയ നഷ്ടങ്ങൾ തിരിച്ചുപിടിക്കാനും ഓരോ വ്യക്തിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി നമ്മൾ പിരിഞ്ഞു നിൽക്കാതെ അടുത്ത് നിന്നേ പറ്റൂ.

ചേർത്തു പിടിക്കാം. നമുക്ക് ഒരുമിച്ച് മുന്നേറാം.
#savelakshadweep #go_back_praful_patel നമ്മുടെ പ്രതിഷേധം ആളിക്കത്തുക തന്നെ വേണം. നമ്മുടെ ഉള്ളിലെ തീ അണഞ്ഞു പോകരുത്. നമ്മുടെ ലക്ഷ്യം നിറവേറുന്നത് വരെ നമുക്ക് എല്ലാവർക്കും ഒറ്റകെട്ടായി പൊരുതാം, മുന്നേറാം.

ഞാൻ എഴുതിയത് ആർക്കെങ്കിലും ഇഷ്ടക്കേട് തോന്നിയെങ്കിൽ പൊറുക്കണം. നമ്മുടെ നാടിന്റെ രക്ഷയ്ക്ക് വേണ്ടി മാത്രമാണ് ഇത്. എല്ലാവരും സഹകരിക്കുക.

  • സാബിത്ത് അമിനി

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here