കൊച്ചി: കല്‍പേനി ദ്വീപിൽ സ്‌കൂളുകളുടെ പേര് മാറ്റിയതിൽ ലക്ഷദ്വീപ് ഭരണകൂടത്തോടും വിദ്യാഭ്യാസ ഡയറക്ടറോടും സത്യവാങ്മൂലം ആവശ്യപ്പെട്ട് ഹൈക്കോടതി. ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖിന്റെ ഹർജിയിന്മേൽ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ഷാജി പി ചാലി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഫെബ്രുവരി 27 ന് സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കണം.

അഡ്മിനിസ്ട്രേഷനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസിലർ അഡ്വ. സജിത്ത് കുമാർ വി യും ഡോ. സാദിഖിന് വേണ്ടി അഡ്വ. അജിത് അഞ്ചർലേകറും കോടതിയിൽ ഹാജരായി. ഈ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കല്‍പേനിയിൽ കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്‌കൂളിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നും ബിയുമ്മയുടെ പേരിലുള്ള സ്‌കൂള്‍ സുഭാഷ് ചന്ദ്രബോസിന്റെ പേരിലും പുനർ നാമകരണം ചെയ്തത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക