പൊതു തിരഞ്ഞെടുപ്പ്; ലക്ഷദ്വീപ് ആർക്കൊപ്പം? ദ്വീപ് മലയാളി തിരഞ്ഞെടുപ്പ് സർവ്വേ ഉടൻ.

1
1526

തിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ് ലക്ഷദ്വീപ് മണ്ഡലം തിരിച്ചു പിടിക്കുമോ? അതോ പി.പി.മുഹമ്മദ് ഫൈസലിലൂടെ എൻ.സി.പി നിലനിർത്തുമോ? ലക്ഷദ്വീപിലെ ഓരോ മൺതരിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ ലക്ഷദ്വീപിലെ ഏറ്റവും പ്രചാരമുള്ള വാർത്താ സംരംഭമായ ദ്വീപ് മലയാളിയും തിരഞ്ഞെടുപ്പ് സർവ്വേ ആരംഭിക്കുകയാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ദ്വീപ് മലയാളി വെബ്സൈറ്റിൽ ഉടൻ അവസരം ഒരുക്കുന്നു. ഓരോ ആളുകൾക്കും അവർ വിജയം പ്രവചിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. സർവ്വേ അവസാനിക്കുന്ന മുറക്ക് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലക്ഷദ്വീപിലെ പരമാവധി ആളുകളെ സർവ്വേയിൽ പങ്കെടുപ്പിക്കാൻ നിങ്ങൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ സർവ്വേയിൽ പങ്കെടുക്കുന്നതിലൂടെ ഏറ്റവും കൃത്യമായി പ്രവചനം നടത്താൻ സാധിക്കും. സർവ്വേ തുടങ്ങുമ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി നിങ്ങളെ അറിയിക്കുന്നതാണ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് കാത്തിരിക്കാം… നാളെയുടെ നായകനെ…


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here