ലാക്ക് ബീച്ച് ബോയ്സ് കടമത്തിന്റെ ബാനറിൽ ജാബിർ തമീം സംവിധാനവും ക്യാമറയും ചെയ്ത സിനിമാറ്റിക്ക് ട്രാവൽ വ്ലോഗ് ഇന്നലെ പുറത്തിറങ്ങി. ഹെവൻ ഓഫ് സോളിറ്റ്യൂട് എന്ന് പേരിട്ട ദൃശ്യവിസ്മയത്തിന് മികച്ച പ്രതികരണമാണ് കിട്ടി കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിന്റെ സൗന്ദര്യം മാലോകർക്ക് എത്തിക്കാൻ ഉതകുന്ന ഈ വീഡിയോ ലക്ഷദ്വീപ് ടുറിസത്തിന് ഒരു തികഞ്ഞ പ്രമോഷനാണ്. ദ്വീപുകളിലെ ഓരോ രസകരമായ കാഴ്ചകളും വളരെ മനോഹരമായി ഒപ്പിയെടുത്ത വീഡിയോ ലക്ഷദ്വീപിന്റെ യഥാർത്ഥ ഭംഗി ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന് ഏറെ സഹായിക്കുമെന്നത് തീർച്ചയാണ്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക