കൊവിഡ്19; എം.എസ്.ഇ, എൽ.ഡി.സി പരീക്ഷാ സെന്ററുകൾ മാറ്റുന്നതിന് അവസരം നൽകണം. -എൻ.എസ്.യു.ഐ

0
467

കവരത്തി/കൊച്ചി: കൊവിഡ്19 മുൻകരുതലുകളുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൻകരയിൽ പഠിക്കുന്ന ദ്വീപ് വിദ്യാർഥികളെ മുഴുവൻ അവരവരുടെ നാടുകളിൽ എത്തിച്ചിരിക്കുകയാണ്. ഏപ്രിൽ ആദ്യവാരം നടക്കുന്ന പരീക്ഷകൾക്ക് വൻകരയിൽ സെന്റർ തിരഞ്ഞെടുത്ത വിദ്യാർഥികൾ മുഴുവനും ഇപ്പോൾ ദ്വീപുകളിലാണ്. കേരളത്തിൽ പ്രഖ്യാപിച്ച അവധി ഇനിയും നീണ്ടു പോവാനാണ് സാധ്യത. പരീക്ഷാ തിയതിക്കു മുൻപായി നമ്മുടെ  വിദ്യാർഥികൾക്ക് വൻകരയിൽ എത്താൻ സാധിക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ യാതൊരു ഉറപ്പുമില്ല.

www.dweepmalayali.com

ആയതിനാൽ പരീക്ഷാ സെന്ററുകൾ മാറ്റുന്നതിന് വിദ്യാർഥികൾക്ക് ഒരു അവസരം കൂടി നൽകണമെന്ന് എൻ.എസ്.യു.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, സർവ്വീസസ് വകുപ്പ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോട് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു നൽകിയതായി എൻ.എസ്.യു.ഐ ഭാരവാഹികളായ അജാസ് അക്ബർ, ആസിഫ്.കെ എന്നിവർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here