ന്യൂഡല്‍ഹി: മാര്‍ച്ച് 19 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 31ന് ശേഷം പരീക്ഷകള്‍ നടത്തുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.
സി.ബി.എസ്.ഇ ഉള്‍പ്പടെ രാജ്യത്ത് നടക്കുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നാണ് നിര്‍ദേശം. യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അക്കാദമിക് കലണ്ടറിനനുസരിച്ച് പരീക്ഷകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇതിനൊപ്പം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നല്‍കണമെന്ന് എച്ച്.ആര്‍.ഡി സെക്രട്ടറി അമിത് കാരെ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക