എന്തുകൊണ്ട് ചിലരുടെ വാട്സാപ്പ് പ്രൊഫൈല്‍ ഫോട്ടോ കാണുന്നില്ല? എങ്ങനെ ഇത് ചെയ്യാം?

0
470

വെറുതെ വാട്സാപ്പിലെ ചാറ്റ് ലിസ്റ്റ് എടുത്ത് താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ചിലരുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ കാണില്ല. എന്തുകൊണ്ടെന്നാല്‍, ചിലര്‍ ഡിലീറ്റ് ആക്കി കാണും മറ്റു ചിലര്‍ പ്രൈവസിക്കായി അത് ഹൈഡ് ചെയ്ത് വെക്കുന്നു. പ്രൊഫൈല്‍ ഫോട്ടോ ​പബ്ലിക്ക് ആക്കിയാല്‍ അത് ​ദുരുപയോ​ഗിക്കാന്‍ സാധ്യത കൂടുതലാണ്. എങ്ങനെയാണ് വാട്സാപ്പിലെ പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്യുക? നമുക്ക് നോക്കാം:

  • വാട്സാപ്പ് തുറക്കുക.
  • സെറ്റിങ്സ് തുറക്കുക.
  • അതില്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ കാണും. അത് തുറക്കുക.
  • പ്രൈവസി എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക.
  • അതില്‍ പ്രോഫൈല്‍ ഫോട്ടോ എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക.
  • നിങ്ങള്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷന്‍ കാണാം. 1.”Everyone” 2.”My contacts” 3.”Nobody”.
  • നിങ്ങള്‍ “Everyone” ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാട്സാപ്പിലെ എല്ലാം യൂസേഴ്സിനും നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാം.
  • ഇനി നിങ്ങള്‍ “My contacts” ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ വാട്സാപ്പ് കോണ്ടാക്റ്റിലുള്ളവര്‍ക്ക് മാത്രം നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന് പറ്റു.
  • ഇനി “Nobody” എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു വാട്സാപ്പ് യൂസറിനും നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയില്ല.

മേല്‍ പറഞ്ഞ വഴിയില്‍ നമുക്ക് ഒരു കൂട്ടം ആളുകളില്‍ നിന്നുമാണ് പ്രോഫൈല്‍ ഫോട്ടോ മറച്ച വെക്കാന്‍ സാധിക്കൂ. ചിലരെ മാത്രം കാണിക്കാതിരക്കണമെങ്കില്‍ ആ നമ്ബര്‍ നിങ്ങള്‍ കോണ്ടാക്റ്റിലേക്ക് സേവ് ചെയ്യാതിരുന്നാല്‍ മതി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here